അമ്പത്തിഅയ്യായിരം പേര് കണ്ട് രണ്ടാം ദിവസം നാടകം ദാ ലക്ഷങ്ങളിലേക്ക് കടക്കാൻ പോകുന്നു. ലോകത്തുള്ള മുഴുവൻ പ്രവാസികളും ഒരേ സ്വരത്തിൽ പറയുന്നു ഇത് ഞങ്ങളുടെ ജീവിത കഥയാണെന്ന്. പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞ കഥ, പ്രവാസികളുടെ ജീവിതം തൊട്ട കഥ, ഒരു നാടകം അതിൻ്റെ ചരിത്ര ദൗത്യം പൂർത്തിയാക്കി ദാ സഞ്ചരിച്ച് കൊണ്ടേയിരിക്കുന്നു. കാണികൾ ഒന്നടങ്കം സ്വീകരിച്ച നാടകം. പ്രവാസിയെന്നോ അതല്ലാത്തവനെന്നോ ഇല്ലാതെ എല്ലാവരും ഒരുപോലെ സ്വീകരിച്ച നാടകം .എല്ലാ ഗൾഫ് കാരൻ്റെ കുടുംബാംഗങ്ങളും ഒരേ സ്വരത്തിൽ ഒരു നാടകത്തെ സ്വീകരിച്ചിരിക്കുന്നു. മരുഭൂമി പോലൊരു മനസ്സ് ,ദാ സൂപ്പർ ഹിറ്റിലേക്ക് ചരിത്രത്തിലേക്ക്.