കേരളത്തില്‍നിന്നുള്ള അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ സമരത്തിലേക്ക്.
ഇന്ന് മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം.
ഇന്ന് വൈകുന്നേരം 6 മണി മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപര്‍, സെമി സ്ലീപര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.
അഖിലേന്ത്യ പെര്‍മിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായി നികുതി ചുമത്തുകയും വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.














































































