പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ല സി പി ഐ മന്ത്രിമാർ. ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തി പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്നും ജി ആർ അനിൽ പറഞ്ഞു.
സി പി എം - സി പി ഐ ഭിന്നത ഭരണതലത്തിൽ പ്രതിഫലിക്കുന്നില്ലല്ലോയെന്ന മറുപടിയാണ് മന്ത്രി പി പ്രസാദ് നൽകിയത്. തർക്കമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പങ്കെടുത്ത ചർച്ചയിൽ സി പി ഐ മന്ത്രിമാർ പങ്കെടുക്കില്ലായിരുന്നല്ലോയെന്നും എന്നും പി പ്രസാദ് പറഞ്ഞു.












































































