ശബരിമല: ഓണനാളുകളിലെ പൂജകൾക്കായിശബരിമലശ്രീധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5ന് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്കായി ഓണസദ്യഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നടക്കും. സെപ്റ്റംബര്‍ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കേണ്ടതാണ്. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ്കൗണ്ടറുകളുംസജ്ജീകരിച്ചിട്ടുണ്ട്.