കോട്ടയം : ഐ എൻ റ്റി യു സി നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമനിധി അംഗങ്ങളായ തെഴിലാളികളുടെ ഒൻപത് മാസത്തെ പെൻഷൻ കുടിശിഖ ഉൾപ്പെടെ രണ്ട് വർഷത്തിലേറയായി മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ വിതരണം ചെയ്യണം എന്ന് അവിശ്യപ്പെട്ടുകൊണ്ടും കളക്ട്രേറ്റ് മാർച്ച് നടത്തി , നിർമ്മാണ മേഖലയിലെ സെസ്സ് പിരിവ് ഊർജ്ജിതപ്പെടുത്തുക, അസംസ്കൃത വസ്തുക്കളുടെ അനിനിയന്ത്രിതമായ വിലക്കയറ്റം തടയുക എന്നി അവിശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടു,
ഐ.എൻ റ്റി. യു. സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മാർച്ച് ഉത്ഘാടനം ചെയ്തു, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജോമോൻ മാത്യു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു , ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി പ്രസാദ്, ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ജിജി പോത്തൻ, ഡി.സി സി ജനറൽ സെക്രട്ടറി എം എൻ ദിവാകരൻ നായർ ,ബിജു കൂമ്പിക്കൻ , പി.ജെ .ജോസഫ് , തമ്പി കാരയ്ക്കത്തറ, ഒ .എം. ചാക്കോ , റ്റി.വി. ജോസഫ് , കെ.കെ. പ്രേംകുമാർ ,എൻ.ജെ.പ്രസാദ്, സണ്ണി എത്തയ്ക്കാട്, അഡ്വ. അനൂപ് വിജയൻ ,സാൻ ജോസ് , പി.കെ. വിശ്വംഭരൻ ,എം.കെ. വർഗീസ്, എ.കെ. ഗോപാലൻ, എടവട്ടം ജയകുമാർ , പി ച്ച് അഷ്റഫ്, ടോണി തോമസ്, സജി നീറിക്കാട്, ജയിൻ മാത്യു .തങ്കച്ചൻ ചേരംച്ചിറ, കെ.ജി രാജൻ, എത്സമ്മ വാടയാർ എന്നിവർ പ്രസംഗിച്ചു