ത്രിപുരയില്‍ ഫെബ്രുവരി 16 നും, നാഗാലാന്‍റ്, മേഘാലയ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27 നും നിയമസഭാ തെരഞ്ഞെടുപ്പ്.മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ മാര്‍ച്ച് 2നാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയുമാണ് തീയതികള്‍ പ്രഖ്യാപിച്ചത്.നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ നിലവിലെ അഞ്ച് വര്‍ഷത്തെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളിൽ അവസാനിക്കും.
