കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ( ഒരു ഒഴിവ്) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്് വിഭാഗങ്ങളിലേക്ക് (രണ്ട് ഒഴിവ്) ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് - ഒന്ന് തസ്തികയിൽ ഒഴിവുണ്ട്. വിശദാംശങ്ങൾക്കു വെബ്‌സൈറ്റ് www.rit.ac.in സന്ദർശിക്കുക.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 16 ന് രാവിലെ 10.30 ന് അതാത് വിഭാഗങ്ങളിൽ എത്തണം.
ഫോൺ: 0481-2506153, 0481-2507763