നിർമ്മാണ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്.
ബിഹാരി സ്വദേശി ഗുഡുകുമാർ, ബംഗാള്‍ സ്വദേശി രത്തൻ മണ്ഡേല്‍ എന്നിവർക്കാണ് അപകടത്തില്‍ ജീവൻ നഷ്ടമായത്.
സംഭവ സ്ഥലത്ത് മൂന്ന് തൊഴിലാളികളാണ് നിർമ്മാണത്തില്‍ ഏർപ്പെട്ടിരുന്നത്. പത്തടി ഉയരമുള്ള മതിലിന്റെ ബീം ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മതില്‍ ഇടിഞ്ഞുവീഴുന്നത് കണ്ട് ഓടി മാറിയ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജ്, ആന്റോ ആന്റണി എംപി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.