കെ എസ് ഇ ബിയുടെ ഭൂകമ്പ മാപിനിയിൽ 1.99
തീവ്രത രേഖപ്പെടുത്തി.
മീനച്ചിൽ ഭാഗത്താണ് പ്രഭവ കേന്ദ്രം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന തുടങ്ങി.
വരും മണിക്കൂറിലും തുടർച്ചലനങ്ങൾക്ക് സാധ്യത ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.













































































