സംസ്ഥാനത്ത് വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് ഹിയറിംഗ് ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകൾ 100% ഹിയറിങ്ങ് നടപടികൾ പൂർത്തിയാക്കുമ്പോൾ ശേഷിക്കുന്ന ജില്ലകൾ തൊട്ടടുത്ത ദിവസത്തോടെ ഈ നേട്ടം കൈവരിക്കും. 101 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ്ങ് പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.
തൃശ്ശൂർ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂർ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്.
ബിഎൽഒമാർ, ബിഎൽഎ സൂപ്പർവൈസർമാർ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് എസ് ഐ ആർ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭിപ്രായപ്പെട്ടു.














































































