ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന് രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിൽ ഉണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഉള്ള യുവനിരയാണ് ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുക.
