എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നു എം എം മണി .
പുകഞ്ഞകൊള്ളി പുറത്താണ്. രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്. സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.
വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല.
അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.











































































