എറണാകുളത്തു നിന്നും മാവേലിക്കരയിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി പത്തുമണിയോടെ തലയോലപ്പറമ്പിനു മുമ്പ് ആമ്പല്ലൂർ കയറ്റത്തു വച്ചാണ് ആക്രമണം.
കുടുംബം സഞ്ചരിച്ചിരുന്ന കാറിന് എതിരെ നിയന്ത്രണം വിട്ട് ഒരു മാരുതി കാർ കടന്നു വന്നപ്പോൾ ബ്രേക്കിട്ട് നിർത്തി എങ്കിലും, കുടുംബം സഞ്ചരിച്ച കാറിൻ്റെ വശത്തു ബാക്കിലെ ഫ്ലാപിൽ ഉരസി കാർ കടന്നുപോയി.
കുടുബം വീണ്ടും യാത്ര തുടർന്നപ്പോൾ മാരുതിക്കാറിൽ ഉള്ളവർ പുറകേ വന്ന് ആക്രമിക്കുകയായിരുന്നു.
തുടരെ തുടരെ കാറിലേക്ക് കല്ലേറുണ്ടായി പിറകിലെ ഗ്ലാസ് തകർന്നു.
ഭയപ്പാടിലായ കുടുംബം വാഹനം നിർത്തി നോക്കിയപ്പോൾ അക്രമികൾ കാർ അതിവേഗത്തിൽ റിവേഴ്സ് എടുത്ത് തിരികെ പോയി.
കുടുംബാംഗങ്ങൾ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി സമർപ്പിച്ചു.