ടെഹ്രാന്: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാന് തിരിച്ചടിച്ചത്.
ഇതോടെ ഇറാനുമേല്‍ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ചുമത്തുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു.