*തൊടുപുഴ: നിർമാണ നിരോധനം, ബഫർ സോൺ, ഭൂപ്രശ്നങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിൽ പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ശബരിമല തീർഥാടനം, വിവാഹം, പാൽവിതരണം, പത്രം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.