സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 458 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതും, 453 പോയിന്റുമായി കോഴിക്കോട് ജില്ലാ രണ്ടാം സ്ഥാനത്തും ആണുള്ളത്. 448 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആകെ 56 ഇനങ്ങളാണ് ഇന്ന് നടക്കുന്നത്.
