പാലക്കാട് ചിറ്റൂർ ആണ് സംഭവം. വേർ കോലി ഷാജുവിന്റെ വീട്ടിൽ തിങ്കാളഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഇൻവെട്ടർഉപയോഗിച്ചാണ് വിളക്കുകൾ കത്തിച്ചിരുന്നത്.
ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന അടച്ചിട്ട മുറിയിൽ നിന്ന് പൊട്ടിത്തെറി കേട്ട് വാതിൽ തുറന്നപ്പോൾ തീ ആളിപടർന്ന് കട്ടിൽ,കിടക്ക,അലമാര, ടിവി, രേഖകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വെള്ളം പമ്പ് ചെയ്ത് തീ അണച്ചതായി ഷാജി പറഞ്ഞു.