എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പിംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
കടക്കുള്ളിലെ സാധനങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചു.
ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടഉടമ സാജു പറയുന്നു.
പതിനായിരത്തോളം രൂപ, ആധാരം, നിരവധി ഡോക്കുമെന്റുകള്‍, ഫ്രിഡ്ജ്, പൂമാലകള്‍, ഡെക്കേറേഷന്‍ ഐറ്റംസ്, ഫര്‍ണിച്ചറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.
സമീപ കടകളിലേയ്ക്ക് തീ പടര്‍ന്നില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തകഴി, തിരുവല്ല എന്നിവടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് തീ അണച്ചത്.













































































