കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു
മുണ്ടക്കയത്തിന് സമീപം മതംബയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമൻ (64) ആണ് കൊല്ലപ്പെട്ടത്. പാട്ടത്തിനെടുത്ത റബ്ബർ ടാപ്പ് ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.