കോട്ടയം: വ്യാഴാഴ്ച രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ കണക്കുപ്രകാരം 38.7 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ അനുഭവപ്പെട്ട ചൂട്. ഉച്ചയ്ക്ക് 1.30ന് ആണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ തന്നെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിൽ താപനില രേഖപ്പെടുത്തിയത്. ഇന്നലെ താപനിലയിൽ നേരിയ കുറവുണ്ട് (38.2 ഡിഗ്രി). ജില്ലയിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് വടവാതൂരാണ്- 39.4 ഡിഗ്രി.
