കോട്ടയം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് നാടൻപാട്ട് കലാകാരനും അഭിനേതാവുമായിരുന്ന കലാഭവൻ മണിയുടെ സ്മരണാർത്ഥം 'മണിനാദം '
നാടൻപാട്ട് മത്സരത്തിൻ്റെ ജില്ലാ തല മത്സരം കോട്ടയം ബസേലിയസ് കോളജിൽ സംഘടിപ്പിച്ചു. കുമരകം നാട്ടു പെരുമ ഒന്നാം സ്ഥാനം നേടി. വൈക്കം നാട്ടറിവ് രണ്ടും നെടുംങ്കുന്നം കളം മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനക്കാർക്ക് 25000/-രൂപ ക്യാഷ് അവാർഡ് നൽകി.
യുവജന ക്ഷേമ ബോർഡ് അംഗം റോണി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ കോർഡിനേറ്റർ കെ. രഞ്ജിത് അധ്യക്ഷത വഹിച്ചു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി. ജ്യോതിമോൾ , ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എസ്. ലൈജു എന്നിവർ പ്രസംഗിച്ചു.