02 Jun 2026
Tuesday
LATEST NEWS
NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ... കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു... വാകത്താനത്ത് കടയുടമയുടെ മാലപറിച്ച കേസ്; പ്രതി അറസ്റ്റിൽ... വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം... പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ... ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി... മന്ത്രി പി സി വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി നാളെ ചര്‍ച്ച നടത്തും... ടൂറ് പോകാൻ വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച 3 പേർ പിടിയിൽ... കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി... സംസ്ഥാനത്ത് മഴ തുടരും ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്... വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ജന. സെക്രട്ടറി... മിൽമ പാൽവില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ... തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ...

*ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).*

ഉദയ് എന്നാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് നല്‍കിയിരിക്കുന്ന പേര്. 

ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനും ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ആപേക്ഷികവും ജനസൗഹൃദമാക്കുക എന്നിവയാണ് പുതിയ ചിഹ്നം ലക്ഷ്യമിടുന്നത്.

ദേശീയ തല മത്സരത്തിലൂടെയാണ് പുതിയ ചിഹ്നം കണ്ടെത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ തയ്യാറാക്കിയ ചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, ഡിസൈനര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്നായി 875 എന്‍ട്രികളില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ യുഐഡിഎഐ ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തത്. ആധാര്‍ സേവനങ്ങളെക്കുറിച്ച് ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ വിശദീകരിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് ചിഹ്നത്തിലുടെ സാധ്യമാകുന്നതെന്നും യുഐഡിഎഐ ചെയര്‍മാന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിക്കാണ് ചിഹ്നം നിര്‍ദേശിച്ചു കൊണ്ടുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള കൃഷ്ണ ശര്‍മ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാലില്‍ നിന്നുള്ള റിയ ജെയിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരണ്‍ ചെല്ലാപിള്ള മൂന്നാം സ്ഥാനവും സ്വന്തമാക്കി

Related Stories

latest news


Most Popular