ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ.
ഉറുമി കഴിഞ്ഞതിന് ശേഷം 100 വർഷം കഴിഞ്ഞുള്ള കേരളം എന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ റിസർച്ച്, പ്രൊഡക്ഷൻ നടക്കുകയാണ്. വടകര ബേസ് ചെയ്ത് മലബാർ ആണ് ലൊക്കേഷൻ. 25 ഏക്കറിൽ അതിന്റെ ലാൻഡ്‌സ്‌കേപ് കണ്ടുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ, കോസ്റ്റ്യൂം കാര്യങ്ങളാണ് നടക്കുന്നത്. ആ സിനിമയുടെ പ്രോസസിലാണ് ഇപ്പോൾ, ശങ്കർ രാമകൃഷ്‌ണൻ പറഞ്ഞു.
പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കിലും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിപ്പോഴും. സിനിമയിലെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്.