തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചതെന്നാണ് വിശദീകരണം. നാളെയായിരുന്നു നറുക്കെടുപ്പ് നടത്താനിരുന്നത്.
ചരക്കു സേവന നികുതിയുടെ മാറ്റവും അപ്രതീക്ഷിതമായ കനത്ത മഴയില്‍ ടിക്കറ്റ് വില്‍പ്പന പൂര്‍ണമാകാത്തതുമാണ് മാറ്റിവെക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. ഫലമറിയാന്‍ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.