ഉപാധികളോടെയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്.
ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നും സാക്ഷികളില്‍ പകുതി പേരുടെ മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കൊലക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ ആറര വര്‍ഷമായി ഇന്ദ്രാണി മുഖര്‍ജി ജയിലിലാണ്.