31 May 2026
Sunday
LATEST NEWS
തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി...

*പ്രഫ.ജെ.ഫിലിപ്പിന് ഷെവലിയർ പദവി*

മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ.ജെ.ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകയിൽ ജനിച്ച അദ്ദേഹം പ്രശസ്തനായ മാനേജുമെൻ്റ്  വിദഗ്ധനാണ്. 

ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെൻ്റിൻ്റെ മുൻ ഡയറക്ടർ, ഇന്ത്യൻ മാനേജുമെൻ് അസോസിയേഷൻ ദേശീയ സ്ഥാപക പ്രസിഡൻ്റ് തുടങ്ങിയ നിരവധി രംഗങ്ങളിൽ ദേശീയവും അന്തർദേശീയവുമായ ശ്രദ്ധനേടിയ വൃക്തിയാണ് അദ്ദേഹം. Xime ബാഗ്ലൂർ, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച്  ഏറ്റുമാനൂർ പള്ളിക്കുന്നിൽ Xime ഇൻ്റർനാഷണൽ സ്കൂളും ഇദ്ദേഹം ആരംഭിച്ചു.

ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി. 

ഷെവലിയർ പദവി ലഭിച്ച പ്രഫ.ജെ.ഫിലിപ്പിന് ചങ്ങനാശേരി അതിരൂപതയുടെ അഭിനന്ദനങ്ങൾ മാർ തോമസ് തറയിൽ ആശംസിച്ചു.

Related Stories

latest news


Most Popular