ഡല്‍ഹിയിലും , ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലും പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പ്രഖ്യാപിച്ചു.
വീരേന്ദ്ര സച്ച്‌ദേവയ്‌ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു. അര്‍ച്ചന ഗുപ്തയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ്.സര്‍ദാര്‍ കേവല്‍ സിങ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യക്ഷനായും, എംഎല്‍എ അഭിഷേക് ഡെബ്രോയിയെ ത്രിപുര സംസ്ഥാന പ്രസിഡന്റായും ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.











































































