വിജയപുരം പഞ്ചായത്തിലെ ഗിരിദീപം വാർഡൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും സംഘടിപ്പിക്കുന്നു.
ഇന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ലിറ്റിൽ ഫ്ലവർ ചർച്ച് ഹാളിൽ നടക്കും. നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർഗീസ് അധ്യക്ഷയായിരിക്കും.ചടങ്ങിനോടനുബന്ധിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി അസിസ്റ്റൻറ് ഇൻസ്പെക്ടർ ടി വി.എൻ. പ്രദീപ് കുമാർ(എക്സൈസ് റേഞ്ച് ഓഫീസ് പാമ്പാടി)നിർവഹിക്കും.
വിദ്യാർത്ഥികളുടെ മികച്ച വിജയത്തെ അനുമോദിക്കുകയും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വാർഡ് മെമ്പർ രജനി സന്തോഷ് അറിയിച്ചു











































































