ബെംഗളൂരു : ബെംഗളൂരുവിൽ കാണാതായ 13 വയസ്സുകാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നിശ്ചിത് എയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. രാത്രി ഏഴരയായിട്ടും വിദ്യാർത്ഥി വീട്ടിൽ എത്തതിനെ തുടർന്ന് കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിൽ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തിരുന്നു.
അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാതനിൽ നിന്ന് ഒരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് പൊലീസിൽ പരാതി നൽകികുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത സന്ദേശം നൽകിയ ആളിനായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.