ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ 50-ാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 1ന്. വാശി അരമനയിൽ വച്ചാണ് ജൂബിലി സമാപനം.
7നു പ്രഭാതനമസ്കാരം, കുർബാന: പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തുടർന്നു വാശി സെന്റ് മേരീസ് സ്കൂൾ മൈതാനത്തു നടക്കുന്ന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും.

വിവാഹ, ചികിത്സാ സഹായ പദ്ധതികൾക്കു പുറമേ സ്പെഷൽ സ്‌കൂൾ, ആശ്രയഭവൻ, കൗൺസലിങ് സെന്റർ തുടങ്ങിയ സംരംഭങ്ങളും ബോംബെ ഭദ്രാസനം നടത്തുന്നുണ്ടെന്നു ഗീവർഗീസ് മാർ കൂറിലോസ്, ഫാ.ഏബ്രഹാം ജോസഫ്, ഫാ. തോമസ് കെ.ചാക്കോ, ഫാ. ജോർജ് ഏബ്രഹാം തുടങ്ങിയവർ അറിയിച്ചു. സുവർണ ജൂബിലിയുടെ ഭാഗമായി നാളെ പരുമല സെമിനാരിയിൽ ബോംബെ സംഗമം നടത്തും. രാവിലെ 7നു കുർബാന: ഗീവർഗീസ് മാർ കൂറിലോസ്. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസിനെ ആദരിക്കും.
തയ്യൽ മെഷീൻ - ഡയാലിസിസ് കിറ്റ് വിതരണവും നടക്കും.















































































