എറണാകുളം റൂറൽ ജില്ലയിൽ നടന്ന കവർച്ചാ ശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റൂറൽ എസ് പി വൈഭവ് സക്സേന.
മോഷ്ടാക്കളെ കണ്ടെത്താൻ പ്രതേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിരലടയാള വിദഗ്ധരടക്കം സംഘത്തിലുണ്ട്.
ഇപ്പോൾ കവർച്ചാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രധാന സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റൂറൽ എസ് പി പറഞ്ഞു.