തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ പൊലീസ് സുരക്ഷ കൂട്ടി.നാല് പൊലീസ് ജീപ്പിൻ്റെ അകമ്പടിയോടെയാണ് മന്ത്രി ഇന്ന് നിയമസഭയിലേക്ക് എത്തിയത്. മന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹവുമുണ്ട്. നികുതി വർധനവിനോട് പ്രതിപക്ഷം സഹകരിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇന്ധന സെസ് ഉൾപ്പെടെയുളള വിഷയങ്ങൾ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും.പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 47 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ഈ മാസം 27 ന് സഭ വീണ്ടും ചേരും.
