ഇന്ത്യക്ക് ഇന്ന് വനിതാ ടി-20 ലോകകപ്പിൽ നിർണായക മത്സരം. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് മത്സരം. 3 മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയും സഹിതം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബൗളിംഗ് ആണ് ഇന്ത്യയുടെ പ്രധാന തലവേദന. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ രേണുക സിംഗും, ശിഖ പാണ്ഡെയും, രാധ യാദവും ഒഴികെ മറ്റ് ബൗളർമാർ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്.