മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിൻ്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്. വാതിൽ തകർത്ത കാട്ടാന കടയിൽ സൂക്ഷിച്ചിരുന്ന മൈദയും സവാളയും അകത്താക്കി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.ആർ. ആർ. ടിയും നാട്ടുകാരും ചേർന്നാണ് ആനയെ തുരത്തിയത്. പ്രദേശത്ത് വനം വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
