ബാക്കി കോടതികളിലും ഉടൻ സൗജന്യ വൈഫൈ എത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചതോടെ വീഡിയോ കോൺഫറൻസിംഗ് കാര്യക്ഷമമാകും.കോടതികളിലുണ്ടായിരുന്ന ബുക്ക് ഷെൽഫുകളും അപ്രത്യക്ഷമായി. പേപ്പർ രഹിതമാക്കാനാണ് ശ്രമം. ഇ-രേഖകൾ പരമാവധി പ്രോത്സാഹിപ്പിക്കും.
കോടതിമുറികളിൽ വീഡിയോ വാളും സ്ഥാപിച്ചു. വീഡിയോ അടക്കം തെളിവുകൾ ഇനി വ്യക്തമായി കാണാം. അത്യാധുനിക ക്യാമറകളും വച്ചു.