മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജിത്ത്.എ (21) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുംഇയാളെപിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്. ഓ സന്തോഷ് പി.ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.













































































