കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോഴിക്കോട് നിന്നും രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടിലേക്ക് തിരിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. 10 മിനിറ്റിനകം പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കും. രാഹുലിനൊപ്പം നാലുപേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ കളക്ടറുടെ ചേമ്പറിലേക്ക് കയറാന്‍ അനുവാദമുള്ളൂ.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്. ഇതിന് ശേഷം റോഡ് ഷോ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവര്‍ത്തകര്‍ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു.