ബിസിനസുകാരനായ ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. നിശ്ചയ ചിത്രങ്ങൾ ഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും മറ്റ് പരിപാടികൾ നടക്കുക.