നാടകീയ രംഗങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി.
ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീണ്ടും ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
9.45 ന് ഈ വാർത്ത വന്നതിന് പിന്നാലെ 10 മിനിറ്റുകൾക്കുള്ളിലാണ് ജയിൽ അധികൃതർ അതിവേഗത്തിൽ ബോബി ചെമ്മണ്ണൂരിനെ പുറത്തിറക്കിയത്.
എന്നാൽ ജയിൽ മോചനം ലഭിച്ച് പുറത്തിറങ്ങുന്ന ബോബിയെ വലിയ ആഘോഷത്തോടെ വരവേൽക്കുവാൻ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ബോബി ധരിക്കുന്ന വേഷം അടക്കം ധരിച്ച് ഫാൻസുകളും, ആഘോഷത്തോടെ സ്വീകരിക്കും വിധമായിരുന്നു ക്രമീകരണം.
എന്നാൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത പശ്ചാത്തലത്തിൽ കേസ് മറ്റൊരു തലത്തിലേക്ക് മാറുമെന്ന് ബോധ്യപ്പെട്ടതോടെയാണ് അഭിഭാഷകർ ഇടപെട്ട് അതിവേഗത്തിൽ ബോബി പുറത്തിറങ്ങിയത്.