തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ടുകളിൽ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിരക്ക് കൂട്ടുന്നതു സംബന്ധിച്ച് നാറ്റ് പാക് പഠനം തുടങ്ങി.നാറ്റ് പാകിൻ്റെ റിപ്പോർട്ട് ലഭിച്ചശേഷം ജലഗതാഗത വകുപ്പ് നിരക്ക് വർധന സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകും.നിലവിൽ ആറു രൂപയാണ് മിനിമം നിരക്ക്. 2019 ലാണ് മിനിമം നിരക്ക് ആറു രൂപയാക്കി ഉയർത്തിയത്. ജലഗതാഗത വകുപ്പ് പറയുന്നത് അടിക്കടിയുള്ള ഇന്ധന വില വർധന നിരക്ക് ഉയർത്തേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നാണ്. മിനിമം നിരക്ക് പത്തു രൂപയാക്കി വർധിപ്പിക്കാനാണ് നീക്കം. ജലഗതാഗത വകുപ്പിന്റെ 54 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോട് എന്നീ ജില്ലകളിലായി 14 സ്റ്റേഷനുകളാണ് ജലഗതാഗത വകുപ്പ് ഉള്ളത്.
