അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്‌ഐആറിലും മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്.
കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്‍റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.