ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡുവഴി വരുന്ന വാഹനങ്ങള്‍ പുളിമൂട് ജംഗ്ഷനു സമീപം ആളെയിറക്കി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വഴി കോടിമത എംഎല് റോഡിലും ചെറിയ വാഹനങ്ങള്‍ കോടിമത പാലത്തിനു തെക്കുവശവും പാര്‍ക്ക് ചെയ്യണം.
കെകെ റോഡുവഴി വരുന്ന എല്ലാ വാഹനങ്ങളും സെൻട്രല്‍ ജംഗ്ഷനില്‍ കേരള ബാങ്കിനുസമീപം ആളെ ഇറക്കി ഈരയില്‍കടവ് ബൈപാസ് പാലം കടന്ന് പാര്‍ക്ക് ചെയ്യണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പ് ഭാഗത്ത് ആളെ ഇറക്കണം. വലിയ വാഹനങ്ങള്‍ മംഗളം പത്രത്തിന് എതിര്‍വശം വട്ടമൂട് പാലം കഴിഞ്ഞ് പാര്‍ക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ ശാസ്ത്രി റോഡിന്റെ വലതുവശത്ത് പാര്‍ക്ക് ചെയ്യണം.
കുമരകം റോഡുവഴി വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനില്‍ ആളെ ഇറക്കി തിരികെ സിഎംഎസ് കോളജ് റോഡിലും ചാലുകുന്ന് കഴിഞ്ഞ് കുമരകം റോഡിലും പാര്‍ക്ക് ചെയ്യണം. തിരുവാതുക്കല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പാലാമ്ബടം ഭാഗത്തുകൂടി പാലസ് റോഡുവഴി വന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് ക്ഷേത്ര മൈതാനത്തിനു തെക്കുവശം റോഡിന്റെ തെക്കുഭാഗത്ത് ആളെ ഇറക്കി പുത്തനങ്ങാടി ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.