കോട്ടയം: ജില്ലയിലെ 114 കേന്ദ്രങ്ങളിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം -91 പട്ടികജാതി വിഭാഗം - 20, പട്ടികവർഗ്ഗ വിഭാഗം- മൂന്ന് എന്നിങ്ങനെയാണ് അനുവദിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. പ്ലസ് ടു യോഗ്യതയുള്ള 18-50 പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്കും അധിക മാർക്ക് ലഭിക്കും. https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റ് വഴി മാർച്ച് ഏഴുവരെ അപേക്ഷിക്കാം. അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് lbscentre@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0471-2560311,312,9400923669 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം. വെബ്സൈറ്റ്: https://akshaya.kerala.gov.in
(കെഐഒപിആർ 450/2026)














































































