കൊച്ചി: മകളുടെ വിവാഹത്തിന് കരുതിവെച്ച സ്വര്‍ണവും പണവുമായി പിതാവ് മുങ്ങി . വെങ്ങോലയിലാണ് സംഭവം. വിവാഹത്തിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കവെയാണിത്. സ്വര്‍ണവും പണവുമടക്കം അഞ്ചുലക്ഷം രൂപയാണ് പിതാവ് മോഷ്ടിച്ചത്. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയ്‌ക്കൊപ്പമായിരുന്നു ഇയാള്‍.
പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ ഇയാള്‍ തയാറായില്ല. പണവും സ്വര്‍ണവുമടക്കം അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ കൊണ്ടു പോയത്. എന്നാല്‍ നിശ്ചയിച്ച പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ത്ഥന പിതാവ് അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയും ഇയാളും വിവാഹിതരായെന്നും വിവരമുണ്ട്.