ഇന്നലെ രാത്രി 8.45 ന് തുടങ്ങിയ മഴ ഒന്നേകാൽ മണിക്കൂർ നീണ്ടു. 54.5 മില്ലിമീറ്റർ മഴ പെയ്തു.
ഇന്നലെ കോട്ടയത്തെ പകൽ താപനില 36.2 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. കഴിഞ്ഞ മാസം 27നു കോട്ടയത്തെ പകൽ താപനില 38.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.
ഇന്നും മഴക്കു സാധ്യതയുണ്ട്.