കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ ഉറപ്പാക്കുക,ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും സ്ഥിരമായി നിയമിക്കുക
എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

4 ജില്ലകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കോട്ടയം, ഇടുക്കി,പത്തനംതിട്ട,എറണാകുളം ജില്ലകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായിരുന്ന
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ കൃത്യമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്.സ്വകാര്യ ആശുപത്രികളുടെ താൽപ്പര്യാർത്ഥമാണ് മെഡിക്കൽ കോളേജിനെ തകർക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മിനി കെ.ഫിലിപ്പ് അഭിപ്രായപ്പെട്ടു.
മെഡിക്കൽ കോളേജിൽ 1961 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാർ മാത്രമാണുള്ളത്.ഡോക്ടറുമാരുടെയും നഴ്സുമാരുടെയു മറ്റ് ജീവനക്കാരുടെയും കുറവ് രോഗികളെ പ്രതികൂലമായി ബാധിക്കുന്നു.,മരുന്നുകൾക്ക് വേണ്ടത്ര ഗുണനിലവാരം പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങൾക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ നൽകുന്നതിൽ നിന്നും സർക്കാർ ബോധപൂർവ്വം പിൻവാങ്ങുന്നു.ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമരരംഗത്ത് അണിനിരക്കണം.
ഏറ്റുമാനൂർ ലോക്കൽ സെക്രട്ടറി പി. ജി ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.പി.കൊച്ചുമോൻ,ഇ.വി പ്രകാശ്, ഏ.ജി.അജയകുമാർ, എ ഐ ഡി വൈ ഒ ജില്ലാ സെക്രട്ടറി വി.അരവിന്ദ് , ലോക്കൽ കമ്മിറ്റിയംഗങ്ങളായ ആശാരാജ്, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.