വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കൽപ്പറ്റ പുളിയാർമലയിലാണ് ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.കമ്പളക്കാട് സ്വദേശി ലിബിൻ്റെ മകൾ വിവേകയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
