സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ.16 ന് കോഴിക്കോടെത്തുന്ന ഗവർണർ18 വരെ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്.നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ് എഫ് ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയായിരുന്നു.കാറിന് മുന്നിലേക്ക് എസ് എഫ് ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.