ഐഎസ്‌എല്ലിലെ മികച്ച പരിശീലകരില്‍ ഒരാളായ ലൊബേറ മൂന്ന് വർഷത്തെ കരാറിലാകും ബ്ലാസ്റ്റേഴ്‌സില്‍ എത്തുക.
നിലവില്‍ ഒഡീഷ എഫ്സിയുടെ പരിശീലകനാണ് 48കാരനായ ലൊബേറ. ബാഴ്സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച് അനുഭവ പരിചയമുള്ള ലൊബേറ, കറ്റാലൻ വമ്ബന്മാരുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലാ ലിഗയില്‍ കളിക്കുന്ന സ്പാനിഷ് ക്ലബ് ലാസ് പാല്‍മസിന്റെ കോച്ചിന്റെ റോളും ലൊബേറ നേരത്തെ വഹിച്ചിരുന്നു.
ഐഎസ്‌എല്ലില്‍ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നീ പ്രമുഖ ക്ലബ്ബുകളെയും സെർജിയോ ലൊബേറ പരിശീലിപ്പിച്ചിട്ടുണ്ട്. എഫ്സി ഗോവയ്ക്ക് ഐഎസ്‌എല്‍ ഷീല്‍ഡും മുബൈ സിറ്റി എഫ്സിക്ക് ഐഎസ്‌എല്‍ കിരീടവും, ഷീല്‍ഡും നേടി കൊടുത്ത സൂപ്പർ പരിശീലകനാണ് ലൊബേറ.
നിലവില്‍ ഒഡീഷയുടെ കോച്ചായതിനാല്‍ ഈ സീസണ്‍ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ലൊബേറ ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുക്കുക.