*ബംഗ്ളാദേശിനെ തകർത്തത് ഒൻപത് വിക്കറ്റിന്.*
ബംഗ്ളാദേശ് നല്കിയ 97 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 9.2 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്.
26 പന്തിൽ ആറ് സിക്സും, രണ്ട് ഫോറും സഹിതം 55 റൺസെടുത്ത തിലക് വർമ്മയാണ് ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് 40 റൺസെടുത്തു.
റണ്ണെടുക്കും മുൻപേ കഴിഞ്ഞ കളിയിലെ താരം യശ്വസി ജയ്സ്വാൾ പുറത്തായെങ്കിലും പിന്നീട് ബംഗ്ളാദേശിന് ഒരവസരവും നല്കാതെയാണ് ഇന്ത്യ മത്സരം വേഗം പൂർത്തിയാക്കിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
4 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രവി ശ്രീനിവാസൻ സായ് കിഷോറാണ് ബംഗ്ലാ കടുവകളെ പൂട്ടിയത്. 2 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറും ബംഗ്ലാ പതനത്തിന് ആക്കം കൂട്ടി.
24 റൺസെടുത്ത ജക്കർ അലിയാണ് ബംഗ്ള നിരയിലെ ടോപ്പ് സ്കോറർ. ഓപ്പണർ പർവേശ് ഹുസൈൻ 23 റൺസെടുത്തു.
6 ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.














































































